കോഴിക്കോട്ട് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് കർണാടക സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപമുള്ള വീട്ടിൽനിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കർണാടക സ്വദേശികളായ സ്ത്രീയെയും പുരുഷനെയും നാട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് പോലീ സെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
റോഡരികിൽനിന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഏഴ് വയസുകാരനെ ചാ ക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ച തോടെ ഇവർ ഓടി രക്ഷപ്പെട്ടു.
കുട്ടികൾ ഇവരെ പിന്തുടർന്ന് ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയൂ കയും ചെയ്തതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. പിന്നീട് ഇവരെ പോലീസിന് കൈമാറി. ഇവരുടെ കൈവശം കത്തിയുണ്ടായിരുന്നെന്നും കുട്ടികൾ പറഞ്ഞു.
Leave A Comment