ജില്ലാ വാർത്ത

കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ വീട്ടുമുറ്റത്ത് നിന്ന തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്:  തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു.വാണിമേലില്‍ കുനിയില്‍ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. 30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Comment