ജില്ലാ വാർത്ത

വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ സ്മിതക്ക് സംസ്ഥാനതല അവാർഡ്

വെള്ളാംങ്ങല്ലൂർ: സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി വെള്ളാംങ്ങല്ലൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ സ്മിതയെ തെരഞ്ഞെടുത്തു. വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൻറെ പരിധിയിൽ കൃഷി ചെയ്യുന്ന വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിനാണ് അവാർഡ് ലഭിച്ചത്.  കാര്‍ഷിക വികസന സമിതിയിൽ സമയ ബന്ധിത കർഷകർക്ക് നേതൃത്വം നൽകി. തരിശു ഭൂമിയിൽ കൃഷിയിറക്കുന്നതിൽ പ്രവർത്തിച്ചു.  സമഗ്ര പച്ചക്കറി കൃഷി ആരംഭിച്ചു.  വിദ്യാലയങ്ങളിൽ കൃഷി നടപ്പിലാക്കുന്നതിൽ പ്രവർത്തിച്ചു. ശാസ്ത്രീയമായ രീതിയിൽ പച്ചക്കറി കൃഷി, തെങ്ങ് കൃഷി,  വിവിധ കാര്‍ഷിക മൂല്യ വർദ്ധിത നിർമ്മാണ വിപണി ബന്ധപ്പെടുത്തി കർഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകി പ്രവർത്തിച്ചു. 

 2005 ലും 2014 ലും മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്ക്കാരം ലഭിച്ചു.  ബ്ളോക്ക് തല വിപണന കേന്ദ്രം, ഡ്രോൺ ഉപയോഗിച്ച് സസ്യ സംരക്ഷണം, ബ്ളോക്കിൽ എൻറെ പാടം എൻറെ പുസ്തകം, പച്ചക്കുട എന്നി നടപ്പിലാക്കി.  കോലഴി സ്വദേശിനി, ഭർത്താവ് ഹരിദാസ്, മകൾ ഗായത്രി. പടം സ്മിത.

Leave A Comment