ജില്ലാ വാർത്ത

അങ്കമാലിയില്‍ നിയന്ത്രണംവിട്ട കാര്‍ മതില്‍ ഇടിച്ചു തകര്‍ത്തു; നാലു പേര്‍ക്ക് പരിക്ക്

അങ്കമാലി: അങ്കമാലിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്. എംസി റോഡിൽ മോണിംഗ് സ്റ്റാര്‍ കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ കോളജിന്‍റെ മതില്‍ ഇടിച്ച് തകര്‍ക്കുകയും, മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. അങ്കമാലിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു മാസം മുമ്പ് മോണിംഗ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും ഈ പ്രദേശത്താണ്. വാഹനങ്ങളുടെ അമിത വേഗവും വളവുകളുമാണ് അപകടത്തിന് ഇടയാക്കുന്നത്.

Leave A Comment