ജില്ലാ വാർത്ത

തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്കം

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു പൊ​ളി​ക്ക​ൽ തു​ട​ങ്ങി. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ഫു​ട്ട്ഓ​വ​ർ ബ്രി​ഡ്ജ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് പൊ​ളി​ക്ക​ൽ. 2028 ജൂ​ലൈ 21നു​ള്ളി​ൽ ആ​ദ്യ​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ക​രാ​റു​കാ​ര​നാ​യ ശ്രീ ​വെ​ങ്കി​ടാ​ച​ല​പ​തി ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ​സി​നു​ള്ള നി​ർ​ദേ​ശം. 344.89 കോ​ടി​യാ​ണു ക​രാ​ർ​തു​ക. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ൽ എ​റ​ണാ​കു​ള​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മാ​ണ​വി​ഭാ​ഗ​ത്തി​നാ​ണു മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല.

എ​ല​വേ​റ്റ​ഡ് റോ​ഡും പൂ​മു​ഖ​വും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് 24 മീ​റ്റ​ർ വീ​തി​യി​ൽ വി​ശാ​ല​മാ​യ ന​ട​പ്പാ​ല​വും ആ​റു മീ​റ്റ​ർ വീ​തി​യി​ൽ മൂ​ന്ന് ഫു​ട്ട്ഓ​വ​ർ ബ്രി​ഡ്ജും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​മാ​ണു തു​ട​ങ്ങി​യ​ത്. പോ​ർ​ട്ടി​ക്കോ, ന​ട​പ്പാ​ലം, വി​ശ്ര​മ​മു​റി, വി​ഐ​പി റൂം, ​മാ​നേ​ജ​ർ ഓ​ഫീ​സ്, ടി​ക്ക​റ്റ് കൗ​ണ്ട​ർ എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.


എ​സ്ക​ലേ​റ്റ​ർ, ലി​ഫ്റ്റ്, ഗോ​വ​ണി സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. 40 വ​ർ​ഷം മു​ന്നി​ൽ​ക​ണ്ടാ​ണു ന​വീ​ക​ര​ണ​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ട​പ്പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​കും പ​ഴ​യ ന​ട​പ്പാ​ലം പൊ​ളി​ക്കു​ക. 2027 ഡി​സം​ബ​ർ 27നു​ള്ളി​ൽ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കും. ആ​റു​മാ​സ​ത്തി​നു​ശേ​ഷം ര​ണ്ടാം​ഘ​ട്ട​നി​ർ​മാ​ണം തു​ട​ങ്ങും. നാ​ലാം പ്ലാ​റ്റ്ഫോം വീ​തി​കൂ​ട്ട​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കു​പ​ക​രം ര​ണ്ട് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കു താ​മ​സ​മൊ​രു​ക്കും. 12 നി​ല​ക​ളു​ള്ള ഫ്ളാ​റ്റി​ൽ 72 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​റു നി​ല​ക​ളു​ള്ള ഫ്ളാ​റ്റി​ൽ 24 കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കും. ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മ​മു​റി​ക​ളും നി​ർ​മി​ക്കും.

2024 ഒ​ക്ടോ​ബ​ർ 30നാ​ണ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നു റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​ന്തി​മാ​നു​മ​തി ല​ഭി​ച്ച​ത്. ന​വം​ബ​ർ മൂ​ന്നി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് സ്റ്റേ​ഷ​നി​ലെ​ത്തി ഔ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. 2025 ജ​നു​വ​രി 25ന് ​ആ​ദ്യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. മ​ണ്ണു​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വൈ​കി.

സ്റ്റേ​ഷ​ൻ മാ​തൃ​ക​യി​ൽ സ്റ്റേ​ഷ​ൻ മു​ക​ളി​ലും ട്രാ​ക്കു​ക​ൾ താ​ഴെ​യു​മാ​യി​ട്ടാ​ണു നി​ർ​മാ​ണം. ട്രാ​ക്കി​ലേ​ക്കു ക​ട​ക്കാ​ൻ ക​ഴി​യാ​തെ സു​ര​ക്ഷി​ത​മാ​ക്കും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ അ​ട​ച്ചി​ട്ട കാ​ന്‍റീ​ൻ ഭാ​ഗ​മാ​ണ് വി​ഐ​പി വി​ശ്ര​മ​മു​റി​യാ​കു​ക. ടി​ക്ക​റ്റ് കൗ​ണ്ട​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നീ​ക്കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും സാ​ധാ​ര​ണ​നി​ല​യി​ൽ എ​ത്തി.

Leave A Comment