ജില്ലാ വാർത്ത

ഇരിങ്ങാലക്കുടയിൽ വീണ്ടും വാഹനാപകടം,ബസ് ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട:ലിമിറ്റഡ്  സ്റ്റോപ്പ്‌  ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. ഇന്ന്  രാവിലെ ഓന്‍മ്പതരയോടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്. വെള്ളാങ്കല്ലൂര്‍ സ്വദേശി എരുമക്കാട്ടുപറമ്പില്‍ വിന്‍സെന്റ് , മകള്‍ എല്‍ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വന്നിരുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചന്തകുന്ന് വളവ് തിരിഞ്ഞ് ഹമ്പ് ചാടി ശേഷം മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലും ട്രവലറിലുമായി ഇടിക്കുകയായിരുന്നു. ട്രാവലറിന് മൂന്നിലുണ്ടായിരുന്ന കാറിലും മറ്റ് സ്‌കൂട്ടറുകളുമായി അഞ്ചോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

സ്‌കൂട്ടര്‍ യാത്രികരായ വെള്ളാങ്കല്ലൂര്‍ സ്വദേശി എരുമക്കാട്ടുപറമ്പില്‍ വിന്‍സെന്റ് (53) മകള്‍ എല്‍ന (3)എന്നിവര്‍ക്ക് പരിക്കേറ്റു . ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിരന്തരം അപകടം സൃഷ്ട്ട്ടിച്ചിട്ടും  അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ രോക്കുഷാകുലരാണ്.

 കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ മിനിറ്റുകളുടെ കണക്കും പറഞ്ഞാണ് ബസുകള്‍ നിരത്തിലൂടെ പായുന്നത്. ഇതിനിടയില്‍ പല ജീവനുകള്‍ പൊലിയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ട് പോലും ബന്ധപ്പെട്ട അധികാരികളോ അസോസിയേഷനുകളോ വിഷയില്‍ വേണ്ട നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല

Leave A Comment