ജില്ലാ വാർത്ത

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി: ജില്ലാ തല ഉദ്ഘാടനം 15ന് മാളയിൽ

മാള: ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി വി.ഡി. സതീശൻ സർക്കാർ നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജൂൺ 15 തിങ്കളാഴ്ച രാവിലെ 9.30ന് മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കും.

യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.

പരിപാടിയിൽ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുഭാഷിണി രാജീവ് മുഖ്യാതിഥിയായിരിക്കും.

സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തിന്റെ പ്രയോജനം കൂടുതൽ വനിതകളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ  സാമൂഹിക നേതാക്കൾ  ചടങ്ങിൽ പങ്കെടുക്കും.

Leave A Comment