ജില്ലാ വാർത്ത

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. ഐമുറിയിലാണ് സംഭവം. വെള്ളോപ്പാട്ടില്‍ വീട്ടില്‍ ബിജുവാണ് ഭാര്യ ജാന്‍സിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

ജോലി സ്ഥലത്ത് നിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് വരികയായിരുന്നു ജാന്‍സി. ഇതിനിടെ വഴിയില്‍ പതുങ്ങി ഇരുന്ന ബിജു ജാന്‍സിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാന്‍സിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Leave A Comment