ജില്ലാ വാർത്ത

അങ്കമാലിയില്‍ തോട് ശുചീകരണത്തിനിടെ മലമ്പാമ്പും മുട്ടകളും

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ നിന്നും മലമ്പാമ്പിനെയും മുട്ടകളും പിടികൂടി. മൂക്കന്നൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ കാളാര്‍കുഴി ആറാട്ടുപുഴ ഭാഗത്ത് തോട് ശുചീകരണത്തിനിടെയാണ് മലമ്പാമ്പിനെ പിടികൂടിയത്. നിരവധി മുട്ടകളും കണ്ടെടുത്തു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെയും മുട്ടകളെയും കൊണ്ടുപോയി. മൂക്കന്നൂര്‍, കറുകുറ്റി ഭാഗത്തുള്ള വീടുകളിലെ കോഴിക്കൂടില്‍ നിന്നും അതിരാവിലെ മലമ്പാമ്പിനെ പിടികൂടിയതും ഈയിടെയാണ്. സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Leave A Comment