ജില്ലാ വാർത്ത

കൊടുങ്ങല്ലൂർ - ഷൊർണൂർ പാതയുടെ പുനർനിര്‍മ്മാണം: നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോണത്തുകുന്ന്:  കൊടുങ്ങല്ലൂർ - ഷൊർണൂർ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിധത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂർക്ക് നിലവിലുള്ള പാതയിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിക്കുന്നതാണ്.

തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്കുള്ള വാഹനങ്ങൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂവത്തുംകടവ് പാലം, എസ് എൻ പുരം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്താവുന്നതാണ്. 

മാള/ചാലക്കുടി ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർക്ക് പോകുന്ന ബസ്സുകൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാണിയംകാവ്, വെള്ളൂർ, നാരായണമംഗലം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്താവുന്നതാണ്.

ഒരു കാരണവശാലും കോണതുകുന്ന് മുതൽ കരൂപ്പടന്ന പാലം വരെ ഗതാഗതം അനുവദിക്കുന്നതല്ല.

Leave A Comment