ജില്ലാ വാർത്ത

വീട്ടില്‍ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു; പ്രതി ഓടി രക്ഷപ്പെട്ടു

അന്തിക്കാട്: വീട്ടില്‍  നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. താന്ന്യം  അമ്പലേത്ത് വീട്ടിൽ മുഹമ്മദ് ഫൈസലിന്റെ   വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 
പെരിങ്ങോട്ടുകര താന്ന്യത്ത് തൃശ്ശൂർ റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അന്തിക്കാട് പോലീസും ത്രിശ്ശൂർ കെ.നയന്‍  സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോഗ്  റാണയുടെ സഹായത്തോടെ   കഞ്ചാവ് പിടി കൂടിയത്.

പോലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.പെരിങ്ങോട്ടുകര, തൃപ്രയാർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ  മുഖ്യ ആളാണ് ഫാസിൽ. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.
 തൃശൂർ റൂറൽ ജില്ലാഡിസിബി ഡിവൈഎസ്പി  ഷാജ് ജോസ്, ഡാന്‍സാഫ്  അരുൺ എന്നിവരുടെ നേതൃത്വത്തിൽ  അന്തിക്കാട്  എസ്ഐ  ഹരീഷ് , തൃശൂർ റൂറൽ ഡാന്സാഫ്  എസിഐ  സ്റ്റീഫൻ, എഎസ്ഐ  ജയകൃഷ്ണൻ,  എന്നിവർ ഉള്‍പ്പെട്ട  സംഘമാണ്  കഞ്ചാവ് പിടികൂടിയത്.

Leave A Comment