കനത്ത മഴ :പറവൂരിൽ മുന്നൊരുക്കങ്ങൾ
പറവൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പറവൂര്‍ താലൂക്കുതല ദ്രുതകര്‍മസേന (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം) യോഗം ചേര്‍ന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ താലൂക്കിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും അടിയന്തരമായി ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും ക്യാമ്പുകള്‍ തുടങ്ങാനും സബ് കളക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എത്രയും പെട്ടെന്ന് സജ്ജമാക്കാനും സബ് കളക്ടര്‍ നിര്‍ദേശിച്ചു.
പറവൂര്‍ താലൂക്ക് തഹസീല്‍ദാര്‍ കെ.ആര്‍ അംബിക, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.ആര്‍ സംഗീത്, ഡിവൈഎസ്പി മുരളി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാവിലെ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
Leave A Comment