ജില്ലാ വാർത്ത

കോതമംഗലം സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം

കോതമംഗലം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം. എസ്.ഐ മാഹിന്‍ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. എല്‍ദോ മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ഥി റോഷനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ്  വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.ഇക്കാര്യം അന്വേഷിക്കാനെത്തിയ സുഹൃത്തിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്.

നീ എസ്‌എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്‌ഐയും ഒരു പൊലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Leave A Comment