സർഗ സാംസ്കാരിക സമിതി അവാർഡ് പറവൂർ ബാബു ഏറ്റുവാങ്ങി
തൃശൂർ: സർഗ്ഗ സാംസ്കാരിക സമിതിയുടെ 12-ാമത് ഒ.വി.വിജയൻ സ്മാരക നോവൽ അവാർഡ് - 2021, മുൻ എം.എൽ.എ. പ്രൊഫ:കെ.യു. അരുണനിൽ നിന്നും നോവലിസ്റ്റ് പറവൂർ ബാബു ഏറ്റുവാങ്ങി. പറവൂർ ബാബുവിന്റെ ദുശ്ശള എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. പതിനയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
മുപ്പത്തിയാറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബാബുവിന്റെ 'ഒറ്റുകാരന്റെ സുവിശേഷം' എന്ന നോവലിന് സഹോദരൻ അയ്യപ്പൻ സ്മാരക നോവൽ പുരസ്കാരവും ഐ. ആർ.കൃഷ്ണൻ മേത്തല നോവൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് പതിനഞ്ചോളം പുരസ്കാരങ്ങളും നേടിയിട്ടുള്ള പറവൂർ ബാബു പറവൂർ ഗവ: ഗേൾസ് ഹൈസ്കൂൾ ജീവനക്കാരനാണ്.
Leave A Comment