ജില്ലാ വാർത്ത

എറണാകുളം ജില്ലയില്‍ കി​ഫ്ബി ഫ​ണ്ട് പ​ദ്ധ​തി​ക​ള്‍ ഇ​ഴ​യു​ന്നു; എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​തൃ​പ്തി

കൊച്ചി : എറണാകുളം ജി​ല്ല​യി​ല്‍ കി​ഫ്ബി ഫ​ണ്ട് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ഇ​ഴ​യു​ന്ന​തി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​തൃ​പ്തി. എം​എ​ല്‍​എ​മാ​രാ​യ റോ​ജി എം. ​ജോ​ണ്‍, പി.​വി. ശ്രീ​നി​ജി​ന്‍, ആ​ന്‍റ​ണി ജോ​ണ്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച​ത്. പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മൂ​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

13 ഓ​ളം പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കി​ഫ്ബി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യി​ല്‍ പ​ല​തി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​യു​ക​യാ​ണെ​ന്നാ​ണ് എം​എ​ല്‍​എ​മാ​രു​ടെ വി​മ​ര്‍​ശ​നം. പ​ദ്ധ​തി​ക​ള്‍ യ​ഥാ​സ​മ​യം ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​പ്പി​ന്‍, മു​ള​വു​കാ​ട്, ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ പ്ര​ധാ​ന മ​ന്ത്രി ഗ്രാ​മീ​ണ്‍ സ​ഡ​ക് യോ​ജ​ന​യി​ല്‍ ഉ​ള്‍​പെ​ടു​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ചു നി​ര്‍​മി​ച്ച മ​ല​യി​ടം​തു​രു​ത്ത്, വി​ല​ങ്ങ് സ്‌​കൂ​ളു​ക​ളി​ലെ നി​ര്‍​മാ​ണ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യ​ണ​മെ​ന്ന് പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ടി​ക്ക​ല്‍ ബൈ​പാ​സ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ​രി​ഹാ​ര നി​ര്‍​ണ​യം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന ആ​ധാ​ര കൈ​മാ​റ്റ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച​ക്ക​കം ന​ൽ​കാ​ൻ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

Leave A Comment