ജില്ലാ വാർത്ത

നഴ്സിംഗ് വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോഡ് ചെയ്തു; പരാതിയിൽ അന്വേഷണം

വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യം പകര്‍ത്തിയതായി പരാതി.തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ത്ഥിനി കയറിയപ്പോള്‍ വെന്റിലേറ്ററിന് സമീപം മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതുകണ്ട് ബഹളംവച്ചതോടെ മൊബൈലുമായി ഒരാള്‍ ഓടിപ്പോയെന്നാണ് പരാതി. എന്നാല്‍ ഇയാളെ പരാതിക്കാരി കണ്ടില്ല.

സംഭവം വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നഗരത്തില്‍ കൂടുതല്‍ പൊലീസ് പട്രോളിംഗ് നടത്തിയെങ്കിലും ആളെ പിടികൂടാനായില്ല. കടകളിലെയും ഹോസ്റ്റലിലെയും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അടുത്തിടെയാണ് പിടികൂടിയത്.

Leave A Comment