ജില്ലാ വാർത്ത

ബലാത്സംഗക്കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

ബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്.തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇന്‍സ്‌പെക്ടറെ അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

ഇന്‍സ്‌പെക്ടര്‍ സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചു എന്നാണ് പരാതി. രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിനെ തൃക്കാക്കര പൊലീസ്, സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായിരുന്നു തൃക്കാക്കര പൊലീസിന്റെ നടപടി. കേസില്‍ സുനുവിനെക്കൂടാതെ വേറെയും പ്രതികള്‍ ഉള്ളതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന.

Leave A Comment