ജില്ലാ വാർത്ത

ഭരണഘടനയെ തകർത്ത് പകരം മത രാഷ്ടത്തെ സ്ഥാപിക്കാൻ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നു: എം ബി രാജേഷ്

കൊടുങ്ങല്ലൂർ:  ഭരണഘടനയെ തകർത്ത് പകരം മത രാഷ്ടത്തെ സ്ഥാപിക്കാൻ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നുവെന്ന് സ്പീക്കർ എം ബി രാജേഷ്. സി പി ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന വർഗ്ഗീയ ഫാഷിസം ഉയർത്തുന്ന വെല്ലുവിളികൾ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഫാസിസ്റ്റ് ഹിന്ദു രാഷ്ടസ്ഥാപനത്തിലേക്ക് രാജ്യം അതിവേഗം നീങ്ങികൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടായി നടക്കുന്ന ഹിന്ദുത്വ ശക്തികളും മതനിരപേക്ഷ സമൂഹവും തമ്മിൽ നടക്കുന്ന പോരാട്ടം പ്രത്യേക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണഘടന നിലനിറുത്തി കൊണ്ട് അതിൻ്റെ സത്ത ചോർത്തി കള യുകയാണ്. മത രാഷ്ട്രത്തിലേക്കുള്ള അപകടകരമായ ചുവടുവയ്പു നടത്തുകയാണ്.

 കോർപ്പറേറ്റ് താല്പര്യം മറച്ചു വയ്ക്കാൻ മോഡി ഗവർമെൻ്റ് വർഗ്ഗീയതയെ ഉപയോഗിക്കുന്നു. വർഗ്ഗീയതയേയും കോർപ്പറേറ്റ് ശക്തികളേയും ഒരേ പോലേ എതിർത്തു് കൊണ്ട് മുന്നോട്ടു പോകണം. സമരമുഖത്ത് ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി ഇതിനെ നേരിടണമെന്നും സ്പീക്കർ പറഞു. റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായിരുന്നു. സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തി.

 സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ, ടി.ആർ രമേഷ് കുമാർ, കെ വി .വസന്തകുമാർ, കെ.ജി ശിവാനന്ദൻ, വി എസ് പ്രിൻസ്, ടി.കെ സുധീഷ്, എംഎൽഎമാരായ വി.ആർ സുനിൽ കുമാർ, ഇ ടി. ടൈസൻ,  'സിസി വിപിൻചന്ദ്രൻ, കെ.ആർ അപ്പുക്കുട്ടൻ, ടി.പി രഘുനാഥ്, കെ.എസ് ജയ, എം യു ഷിനിജഎന്നിവർ പ്രസംഗിച്ചു.

Leave A Comment