ജില്ലാ വാർത്ത

ഇടതുപക്ഷത്തിനെതിരെ പ്രചരണ ജാഥകളുമായി കോൺഗ്രസ് ജില്ലാ നേതൃത്വം

തൃശ്ശൂർ : ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരപ്രചാരണജാഥകൾ നടത്താൻ ഡി.സി.സി. നേതൃയോഗം തീരുമാനിച്ചു. ജില്ലയിലെ 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണജാഥകൾ നവംബർ 26-നു തുടങ്ങി ഡിസംബർ 17-ന് സമാപിക്കും.

മുഖ്യമന്ത്രി രാജിവയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, സ്ത്രീപീഡനക്കേസുകളിൽ പ്രതികളായ സി.പി.എം. നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി. നേതാക്കളായ എം.പി. വിൻസെൻറ്, ജോസഫ് ചാലിശ്ശേരി, എൻ.കെ. സുധീർ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.സി. ശ്രീകുമാർ, എ. പ്രസാദ്, ഐ.പി. പോൾ, എം.എസ്‌. അനിൽകുമാർ, സി.ഒ. ജേക്കബ്ബ്‌, സി.ഐ. സെബാസ്റ്റ്യൻ, സുന്ദരൻ കുന്നത്തുള്ളി, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Comment