കേരളോത്സവത്തിനായി ആപ്പൊരുക്കി എറണാകുളം ജില്ലാ പഞ്ചായത്ത്
കൊച്ചി : ജില്ലാതല കേരളോത്സവ വിവരങ്ങൾ തത്സമയം അറിയാൻ ആപ്പ് ഒരുക്കി ജില്ലാ പഞ്ചായത്ത്. മത്സരക്രമവും ഫലങ്ങളും സ്കോർ ബോർഡുകളും അടക്കം തത്സമയം മത്സരാർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്കും കാണാവുന്നതരത്തിലാണ് ഓൺലൈൻ ആപ്പ് ഒരുക്കിയിരിക്കുന്നത്. തൃക്കാക്കര മോഡൽ എഞ്ചിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ.പ്രൊഫ. പ്രീത തെരേസ ജോയിയുടെ നേത്യത്വത്തിലുളള വിദ്യാർത്ഥികളാണ് ആപ്പ് നിർമിച്ചത്.
ലിങ്ക് :
https://keralolsavam-frontend.vercel.app
Leave A Comment