കുതിരാന്‍ ദേശീയപാത കൽക്കെട്ടിലെ വിള്ളൽ: കരാർ കമ്പനിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്
തൃശ്ശൂര്‍: കുതിരാൻ ദേശീയപാത കൽക്കെട്ടിലെ വിള്ളൽ സംബന്ധിച്ച് പ്രൊജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. കരാർ കമ്പനിയായ കെഎംസിയുടെ പിഴവ് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. പ്ലാൻ പ്രകാരമുള്ള ചരിവ് കൽക്കെട്ടിന് നൽകിയില്ലെന്നും
കൽക്കെട്ടിൽ വാട്ടർ പ്രൂഫിങ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സർവീസ് റോഡ് നികത്തി പ്ലാൻ പ്രകാരമുള്ള ചരിവ് നൽകണമെന്ന് കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. ഇപ്പോഴുള്ള ചരിവിൽ വാട്ടർ പ്രൂഫിങ് നടത്തണമെന്നും ജൂണില്‍ മഴ എത്തും മുമ്പ് അപാകത പരിഹരിക്കണമെന്നുമാണ് കരാർ കമ്പനിക്ക് എന്‍ എച്ച് എ ഐ നിർദേശം നല്‍കിയിരിക്കുന്നത്. കല്‍ക്കെട്ടിളകിയ വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്ക്കെത്തിയ പ്രൊജക്ട് മാനേജര്‍ നിര്‍മാണത്തിലെ വീഴ്ചകള്‍ സമ്മതിച്ചിരുന്നു.
Leave A Comment