വയോസേവന അവാർഡിന് അപേക്ഷിക്കാം
തൃശൂർ : വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്ന സർക്കാർ - സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും നൽകുന്ന വയോ സേവന അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എൻജിഒ സ്ഥാപനം, സർക്കാർ വൃദ്ധസദനം, വ്യക്തികൾ എന്നിവയുടെ പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധരേഖകൾ സഹിതം ആഗസ്ത് 20ന് സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0487-2321702
Leave A Comment