ജില്ലാ വാർത്ത

പുതുവത്സരാഘോഷം: പൊലീസ് പെട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി:പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പെട്രോളിംഗും നിരീക്ഷണവും ശക്തമാക്കും.

 ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave A Comment