ജില്ലാ വാർത്ത

ശി​വ​രാ​ത്രി: ആ​ലു​വ മ‌​ണ​പ്പു​റ​ത്ത് 1500 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും

ആ​ലു​വ: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് ‌‌‌1500ഓ​ളം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ഒ​രു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ.

മ​ണ​പ്പു​റ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ണ​പ്പു​റ​വും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക്ര​മീ​ക​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തി​ര​ക്കൊ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും, പു​ഴ​യോ​ര​ത്ത് ന​ട​പ്പാ​ക്കേ​ണ്ട സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളും, വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​നെ​ക്കു​റി​ച്ചും, ലീ​സ് ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ളെ കു​റി​ച്ചും, ച​ർ​ച്ച ചെ​യ്തു.

ഡി​വൈ​എ​സ്പി ബി​ജോ​യ് ച​ന്ദ്ര​ൻ, ഇ​ൻ​സ്പെ​ക്ട​ർ ജി.​പി. മ​നുരാ​ജ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Leave A Comment