ജില്ലാ വാർത്ത

ഫോണില്‍ ഫേസ്ബുക്ക് ലൈവ് , യുവാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു

ഇടുക്കി: മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു.ഇതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരാള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

കഴിഞ്ഞദിവസമാണ് യുവാവ് തന്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്കില്‍ ചെറുതോണിയില്‍ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സോഷ്യല്‍ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്

ഇത് ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഡ്രൈവര്‍മാരെ നേര്‍വഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആര്‍ ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകണമെന്നും ആര്‍.ടി.ഒ നിര്‍ദ്ദേശിച്ചു.

Leave A Comment