കണക്ക് പറഞ്ഞ് കൈക്കൂലി: ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ
കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ മണ്ണുകടത്ത് സംഘങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെന്ഷന്. മണ്ണ് കടത്താന്‍ കൈക്കൂലി വാങ്ങിയ അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു കുട്ടനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തു.
മണ്ണുകടത്ത് സംഘങ്ങളിൽ നിന്ന് എസ്ഐ കണക്ക് പറഞ്ഞ് കൈകൂലി വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംഭവ സമയത്ത് ബൈജുവിന് ഒപ്പം ഉണ്ടായിരുന്നവർക്കെതിരെയും നടപടിയുണ്ടാകും.
ഇതിനായി എറണാകുളം റേഞ്ച് ഡിഐജി ഇന്ന് ഉത്തരവ് ഇറക്കും. ഇവരെ നിലവിൽ കളമശേരി എആർ കാമ്പിലേക്ക് സ്ഥലം മാറ്റി.
Leave A Comment