ജില്ലാ വാർത്ത

ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിളിശേരി ശശി, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്.ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോയിൽ നിന്നും ശശി കായലിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 ശശി കായലിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഫോർട്ടുകൊച്ചി -വൈപ്പിൻ റോ റോയിൽ നിന്നും ശശി വെള്ളത്തിലേക്ക് ചാടിയത്. മീൻപിടുത്തക്കാർ ശശിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment