ജില്ലാ വാർത്ത

ബിജെപി തൃശൂർ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

തൃശൂർ: സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ ബി.ജെ.പി നടത്തിയ തൃശൂർ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പടിഞ്ഞാറെകോട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട്
തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്  ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ.ഹരി, വെസ്റ്റ് മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി.മേനോൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Comment