കോടതിയലക്ഷ്യക്കേസ്; നിപുണ് ചെറിയാന് അറസ്റ്റ് വാറണ്ട്
കൊച്ചി: കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ് ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില് നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി.
ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.
അതേസമയം, ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് കാട്ടി നിപുൺ ചെറിയാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിരുന്നതാണ്. അകത്തേക്ക് സഹപ്രവർത്തകരിൽ ഒരാളെങ്കിലും ഉണ്ടാവുമെന്നും നോട്ടിസിൽ സൂചിപ്പിച്ചിരുന്നു.
Leave A Comment