'കുടിവെള്ളം കിട്ടാനില്ല': തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ പൂട്ടിയിട്ടു
തിരുവനന്തപുരം: വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസില്‍ പൂട്ടിയിട്ടു. വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് എയര്‍ഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്‍റെ പ്രതിഷേധം. പല തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവാവ് ആരോപിച്ചു. രണ്ട് വര്‍ഷമായി കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാണെന്ന് യുവാവ് പറയുന്നു.
Leave A Comment