മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കുമരനെല്ലൂർ ഇഞ്ചലോടി പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽകുമാർ - ശുഭ ദന്പതികളുടെ പെണ് കുഞ്ഞാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെ ശുഭ കുഞ്ഞിന് പാൽ കൊടുത്ത് ഉറക്കിയതാണ്. എന്നാൽ ഇന്നലെ രാവിലെ ഏഴിന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റുനോക്കുന്പോൾ കുഞ്ഞ് ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ വീട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ: ഒരു വയസുള്ള ശ്രീദിക്. സംസ്കാരം നടത്തി.
Leave A Comment