വരാപ്പുഴ സ്ഫോടനം: അന്വേഷണം തൃശൂരിലേക്ക്
തൃശൂർ: വരാപ്പുഴയിലെ പടക്കശാലയിലെ സ്ഫോടനത്തിന്റെ അന്വേഷണം തൃശൂരിലേക്ക്. തൃശൂർ പീച്ചിയിലെ പടക്ക നിർമാണ ശാലയിൽ നിന്നുള്ള സ്ഫോടകവസ്തുക്കളാണു വരാപ്പുഴ മുട്ടിനകം കോണ്‍വെന്റിനു സമീപത്തെ പടക്ക സംഭരണ ശാലയിൽ പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക സൂചന. ലൈസൻസി ജെൻസൻ പീച്ചിയിലുള്ള പടക്ക നിർമാണ ശാലയിൽ സൂക്ഷിച്ച ഉഗ്രശേഷിയുള്ള പടക്കങ്ങളും തീവ്രശേഷിയുള്ള ഗുണ്ടുകളും വരാപ്പുഴയ്ക്കു മാറ്റിയെന്നാണു സംശയം.
തൃശൂരിൽ കുണ്ടന്നൂരിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതിനെ തുടർന്നു ജില്ലയിലെ പടക്ക നിർമാണ കേന്ദ്രങ്ങളിൽ പരിശോധനയുണ്ടാകുമെന്നു ഭയന്നാണു പീച്ചിയിൽനിന്നു വരാപ്പുഴയിലേക്കു മാറ്റിയതെന്നാണ് സൂചന. ലൈസൻസി ജെൻസൻ ഒളിവിലാണെങ്കിലും പീച്ചിയിലെ ഇയാളുടെ പടക്ക നിർമാണകേന്ദ്രത്തിൽ വരാപ്പുഴ സ്ഫോ ടനം അന്വേഷിക്കുന്ന സംഘം എത്താൻ സാധ്യതയുണ്ട്.
ഇതുസംബന്ധിച്ചു പീച്ചി പോലീസിനു വിവരങ്ങൾ ലഭിച്ചിട്ടില്ല. ജെൻസന്റെ പടക്കനിർമാണ ശാലയിൽ ഉഗ്രശേഷിയുള്ള പടക്കങ്ങൾ നിർമിക്കുകയോ സംഭരിക്കുകയോ ചെയ്തിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
Leave A Comment