കുടിവെള്ളമില്ല; ജലശുദ്ധീകരണശാലയിൽ പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധം
കരുമാല്ലൂർ : വേനൽ കടുത്തതോടെ മനയ്ക്കപ്പടി, തട്ടാംപടി പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടേക്ക് വെള്ളമെത്തിയിരുന്നത്. അത് രാത്രികാലത്ത് മാത്രമാക്കി ഇപ്പോൾ ചുരുക്കി. രാത്രിയിൽ വെള്ളമെത്തുന്നതുകൊണ്ട് കുടിവെള്ളത്തിനായി ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. മാത്രവുമല്ല ഈ സമയംകൊണ്ട് എല്ലാ പ്രദേശങ്ങളിലേക്കും വെള്ളം എത്തുന്നുമില്ല.
കരുമാല്ലൂർ പഞ്ചായത്തംഗങ്ങളായ പോൾസൺ ഗോപുരത്തിങ്കൽ, കെ.എം. ലൈജു എന്നിവർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുപ്പത്തടം വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. വിതരണരീതി പഴയതരത്തിലേക്ക് മാറ്റാമെന്ന് ജലഅതോറിറ്റി അസി. എൻജിനീയർ ഉറപ്പുനൽകിയതായി പ്രതിഷേധക്കാർ പറഞ്ഞു.
Leave A Comment