ബ്രഹ്മപുരം തീപിടിത്തം: കോര്പറേഷന് സെക്രട്ടറി 1.45ന് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്പറേഷന് സെക്രട്ടറി 1.45ന് ഹാജരായി കൃത്യമായ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.
കേരളം ഒരു മോഡല്‍ സ്റ്റേറ്റാണെന്ന് പറയുമ്പോഴും ഇവിടെ കാര്യമായ വ്യവസായങ്ങള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. വലിയ വ്യവസായശാലകളുള്ള ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളില്‍ പോലും ഇത്തരം പ്രശ്നങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.
ജസ്റ്റീസ് ദേവന് രാമചന്ദ്രന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഇന്ന് 1.45 കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കോര്‍പറേഷന്റെ നിലപാട് ഇന്ന് തന്നെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോര്പറേഷന് സെക്രട്ടറി ഹാജരാക്കണം.
മലിനീകരണ കണ്ട്രോള് ബോര്‍ഡ് ചെയര്‍മാനും ഉച്ചയ്ക്ക് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്കി.
Leave A Comment