ബ്രഹ്മപുരത്ത് നടന്നത് അഴിമതി, അന്വേഷണം വേണം;ബെന്നി ബഹനാൻ
കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ബെന്നി ബഹനാൻ.
പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബയോമൈനിങ്ങിന് ടെൻഡർ യോഗ്യതപോലും ഇല്ലാതിരുന്ന കമ്പനിക്കുവേണ്ടി സർക്കാരും കൊച്ചി കോർപ്പറേഷനും വഴിവിട്ട പ്രവർത്തനമാണ് നടത്തിയത്. മുൻ എൽ.ഡി.എഫ്. കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിയാണത്. കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ സമയം കൊടുത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും ബെന്നി ബെഹനാൻ പറഞ്ഞു.
Leave A Comment