ഗുരുവായൂരിലെ പ്രസാദ ഊട്ട് വനിതകളുടെ കൈകളില്‍ ഭദ്രം
ഗുരുവായൂർ: ക്ഷേത്രോത്സവത്തിലെ പ്രസാദ ഉൗട്ടിന്റെ ചുമതല വനിതകളുടെ കൈയിൽ ഭദ്രം. ഇരുന്നൂറിലേറെ വനിതകളാണു രാപ്പകൽ പന്തലിൽ സേവനത്തിനുള്ളത്. ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ. ഗീത, മാനേജർ എം. രാധ എന്നിവരുടെ നേതൃത്വത്തിൽ 154 വനിതാ വളണ്ടിയർമാർ, ദേവസ്വം ഓഫീസ് ജീവനക്കാരായ 17 വനിതകൾ, ദേവസ്വം ഹെൽത്ത് വിഭാഗത്തിലെ 35 വനിതാ ജീവനക്കാർ എന്നിവരാണു പ്രസാദ് ഉൗട്ട് പന്തലിലെ ചുമതല വഹിക്കുന്നത്.രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പ്രസാദ ഉൗട്ട് ഉച്ചയ്ക്കു മൂന്നുവരെ തുടരും. ഗുരുവായൂർ സ്വദേശിയായ നടി രശ്മി സോമനും ഉത്സവം തുടങ്ങിയതു മുതൽ പന്തലിൽ സജീവമാണ്. വനിതകളുടെ തിരുവാതിരക്കളിക്കു മാത്രമായി വൃന്ദാവനം എന്ന പേരിൽ ഒരു വേദിയുമുണ്ട്. രാവിലെ തുടങ്ങുന്ന തിരുവാതിര വൈകിട്ടാണ് അവസാനിക്കുന്നത്.
Leave A Comment