'മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത് വേദനാജനകം',ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ
തൃശ്ശൂര്‍:മാളയിൽ ജനകീയ പ്രതിരോധ ജാഥ വേദിയിൽ എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവം വേദനാജനകമെന്ന് തൃശ്ശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ വ്യക്തമാക്കി.പൊതു വേദിയിൽ മൈക്ക് ഓപ്പറേറ്ററേ ശകാരിച്ചത് ശരിയായില്ല.എം വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചത്.വര്‍ഷങ്ങളോളം പരിചയ സമ്പത് ഉള്ള ആളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ.ഇത്രയും ആളുകളുടെ മുന്നിൽ വച്ചു അപമാനിച്ചത് ശരിയായില്ല.
സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.
എം വി ഗോവിന്ദന്റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്നു മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു.ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ.പൊതു പ്രവർത്തകർ മൈക്ക് ബാലൻസിങ് പഠിക്കണം.അതറിയാത്തതിന്‍റെ പ്രശ്നമാണ് മാളയിൽ സംഭവിച്ചത്.ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല, അതൊക്കെ ഗോവിന്ദന് വിട്ടു കൊടുക്കുന്നു.മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Leave A Comment