ജില്ലാ വാർത്ത

കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷന്‍ നടന്നു

 തൃശൂര്‍:കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷന്‍ നടന്നു. കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റ്റി.ഡി.സുഭാഷ്‌ അദ്ധ്യക്ഷത വഹിച്ചു.

തൃപ്രയാര്‍ മേഖല സെക്രട്ടറി കെ.ബി.ബൈജു, കണ്‍വീനര്‍ ആര്‍. മോഹനകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ആന്റണി, കെ.സി.സി.എല്‍ എം.ഡി. പി.പി.സുരേഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി പി.ബി. സുരേഷ്, കേരള വിഷന്‍ ചെയര്‍മാന്‍ പി.എം.നാസര്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ വി.പി.ബിജു, ജില്ലാ ട്രഷറര്‍ റ്റി.വി.വിനോദ് കുമാര്‍, മാള മേഖല സെക്രട്ടറി പി.എല്‍ ജോണി എന്നിവര്‍ സംസാരിച്ചു.

Leave A Comment