ജില്ലാ വാർത്ത

നെടുമ്പാശ്ശേരി ബജറ്റിൽ മുൻഗണന ഭവനനിർമാണത്തിനും മാലിന്യ സംസ്കരണത്തിനും

കരിയാട് : ഭവനനിർമാണത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകി നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തിന്‍റെ വാർഷിക ബജറ്റ് പാസാക്കി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യ നാരായപിള്ള ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് പി.വി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. 35, 96,76,981 കോടി രൂപ വരവും 33,04,31,710 കോടി രൂപ ചെലവും 2,92,45,271 കോടി രൂപ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. ഭവനനിർമാണത്തിന് 3.75 കോടി രൂപയും മാലിന്യ സംസ്കരണത്തിന് 78 ലക്ഷവും കരിയാട്ടിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് പണിയാൻ 4 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Leave A Comment