ജില്ലാ വാർത്ത

ട്രെ​യി​ന്‍ ആ​ക്ര​മ​ണം; അ​ക്ര​മി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ബാ​ഗി​ല്‍ കു​റി​പ്പുകൾ കണ്ടെത്തി

കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ക്‌​സ്പ്ര​സ് തീ​വ​ണ്ടി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ബാ​ഗി​ല്‍ ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മെ​ഴു​തി​യ കു​റി​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. എ​ല​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷനു സ​മീ​പം ട്രാ​ക്കി​ല്‍ നി​ന്നാ​ണ് ബാ​ഗ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​ട​ക്കമുള്ള ന​ഗ​ര​ങ്ങ​ളു​ടെ പേ​രു​ക​ള​ട​ങ്ങി​യ കു​റി​പ്പും ബാഗിൽനിന്ന് ക​ണ്ടെ​ത്തി. 12 വ​സ്തു​ക്ക​ളാ​ണ് ബാ​ഗി​ല്‍ ഉണ്ടായിരുന്നത്.

പെ​ട്രോ​ള്‍ അ​ട​ങ്ങി​യ കു​പ്പി, സ്ഥ​ല​പ്പേ​രു​ക​ളു​ടെ കു​റി​പ്പ്, ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും എ​ഴു​തി​യ ദി​ന​ച​ര്യ കു​റി​പ്പ്, ഇ​യ​ര്‍​ഫോ​ണും ക​വ​റും, ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഭ​ക്ഷ​ണ​മ​ട​ങ്ങി​യ ടി​ഫി​ന്‍ ബോ​ക്‌​സ്, പാ​ക്ക​റ്റി​ലു​ള്ള ല​ഘു​ഭ​ക്ഷ​ണം, പ​ഴ്‌​സ്, ടീ ​ഷ​ര്‍​ട്ട്, തോ​ര്‍​ത്ത്, ക​ണ്ണ​ട, ക​പ്പ​ല​ണ്ടി മി​ഠാ​യി എ​ന്നി​വ​
ബാ​ഗി​ൽനിന്ന് കണ്ടെത്തി.

തി​രു​വ​ന​ന്ത​പു​രം, കോ​വ​ളം, കു​ള​ച്ച​ല്‍, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ സ്ഥ​ല​പ്പേ​രു​ക​ളാ​ണ് ബാഗിൽനിന്ന് കണ്ടെത്തിയ നോ​ട്ട് ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നോ​ട്ട് ബു​ക്കി​ലെ കു​റി​പ്പി​ല്‍ കാ​ര്‍​പെ​ന്‍റ​ര്‍ എ​ന്ന വാ​ക്ക് ആ​വ​ര്‍​ത്തി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ത്ത​രേ​ന്ത്യ​ന്‍ ക​മ്പ​നി​യാ​യ ഹ​ല്‍​ദി റാ​മി​ന്‍റെ ഭ​ക്ഷ്യ വ​സ്തു​വാ​ണ് ബാ​ഗി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ബാ​ഗി​ല്‍​നി​ന്ന് വി​ര​ല​ട​യാ​ളം ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചു.

Leave A Comment