അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ
തൃശൂർ : അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറാണ് 25 കാരനായ മയൂര നാഥൻ. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു.
Leave A Comment