ജില്ലാ വാർത്ത

അതിരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ കയറി കാട്ടാനകൾ

ചാലക്കുടി: അതിരപ്പിള്ളി വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് കാട്ടാനകൾ കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് രണ്ടു കാട്ടാനകൾ ആരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്ത് എത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ എതിർവശത്തുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ നിന്നാണ് കാട്ടാനകൾ എത്തിയത്. 15 മിനിറ്റോളം കോമ്പൗണ്ടിനകത്ത് ചുറ്റിതിരിഞ്ഞ് കാട്ടാനകൾ 
ആളുകൾ ഒച്ച വെച്ചതോടെ  റോഡ് മുറിച് കടന്നു പ്ലാന്റഷൻ തൊട്ടത്തിലൂടെ കാട് കയറി പോയി

വേനൽ കടുത്തതോടെ പുഴയിലും എണ്ണ പനത്തോട്ടങ്ങളിലും കാട്ടാനകൾ തമ്പടിക്കുന്നത് പതിവായിരിക്കുകയാണ്.അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപവും നാട്ടുകാരുടെ പറമ്പിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പകൽ ആനക്കൂട്ടം ഇറങ്ങുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. നഴ്സറിപ്പടി ഭാഗത്തും സ്കൂൾ പരിസരത്തും  പ്ലാന്റേഷൻ എണ്ണ പന തോട്ടത്തിലും ആനക്കുട്ടം ഇറങ്ങുന്നതും ആശങ്കക്കിട  യാക്കുന്നു. പ്ലാന്റേഷൻ തോട്ടത്തിൽനിന്ന് പുഴ കടന്നാണ് ആനകൾ ജനവാസമേഖലയി ലേക്ക് ഇറങ്ങുന്നത്.  ഈ മേ ഖലയിൽ ആനകളെ തടയുന്ന തിന് പുഴയോരത്ത് സ്ഥാപിച്ച സൗരോർജ വേലികൾ പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു വേനൽ കടുത്തതോടെ ജനവസ മേഖലയിൽ ആനകൾ ഇറങ്ങുന്നതും കൃഷി നശിപ്പുക്കുന്നതും നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ്.

Leave A Comment