ജില്ലാ വാർത്ത

വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യെ​ന്ന പ​രാ​തി; കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

പറവൂർ: ബ​സി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​റ​വൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ആ​ന്‍റ​ണി.​വി.​സെ​ബാ​സ്റ്റ്യ​നെ​യാ​ണ് സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്.

ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ പു​റ​ത്ത് ഇ​യാ​ള്‍ അ​ടി​ച്ചെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ജ​നു​വ​രി 30ന് ​വൈകുന്നേരം സ്‌​കൂ​ളി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ കു​ട്ടി​യെ ത​ല്ലി​യെ​ന്നാ​ണ് പ​രാ​തി. നേ​ര​ത്തെ​യും ഇ​യാ​ള്‍ കു​ട്ടി​യെ അ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Leave A Comment