തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ടു നടക്കുന്നതിനാൽ ഇന്നു രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉച്ചതിരിഞ്ഞു മൂന്നു മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും.
വെടിക്കെട്ട് കാണാൻ വരുന്നവർ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ പാർക്കിംഗ് ഗ്രൗണ്ടുകൾ ഉപയോഗിക്കണം. ഇവിടെ പോലീസ് സേവനം ലഭ്യമാണ്. അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ബസുകൾക്കും നിയന്ത്രണമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിംഗ്, ഇരുചക്രവാഹന പട്രോളിംഗ്, ജീപ്പ് പട്രോളിംഗ് ഏർപ്പെടുത്തി.
Leave A Comment