കൊച്ചിയിൽ ബസ് ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം; 17 പേര്‍ക്ക് പരിക്ക്
കൊച്ചി: കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്.
കാസര്‍ഗോട്ടു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Leave A Comment