തൃശ്ശൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് റിസർവ് ബാങ്ക് പിഴ
തൃശ്ശൂർ : ആർ.ബി.ഐ. നിർദേശങ്ങൾ പാലിക്കാത്തതിന്റെ പേരിൽ തൃശ്ശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തി. രണ്ടു ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. മാനേജ്മെന്റ് ഓഫ് അഡ്വാൻസ്-യു.സി.ബി. സംബന്ധിച്ചുള്ള നിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടി.
പരിധി ലംഘിച്ച് സ്വർണവായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് ആർ.ബി.ഐ. പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
Leave A Comment