തൃശൂരിൽ ഓട്ടോറിക്ഷയും ആംബുലൻസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
തൃശൂർ: തൃശൂരിൽ ഓട്ടോറിക്ഷയും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ എറവിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ഓട്ടോ ഡ്രൈവർ ജിത്തു ആണ് മരിച്ചത്. അപകടത്തിൽ ജിത്തുവിന്റെ ഭാര്യ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.
Leave A Comment