ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
ഗുരുവായൂർ: ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജന തിരക്ക് അനുഭവപെട്ടു. ദർശനത്തിനായുള്ള വരി കിഴക്കേ നടയിലേയും തെക്കേ നടയിലേയും വരി പന്തൽ കവിഞ്ഞു.
പൊതു അവധി ദിവസമായതിനാൽ നെയ്വിളക്ക് വഴിപാട് ഒഴികെയുള്ള സ്പെഷൽ ദർശനം അനുവദിച്ചില്ല. ദർശനം വേഗത്തിലാക്കുന്നതിന് ഭക്തരെ കൊടിമരം വഴി നേരിട്ട് നാലന്പലത്തിലേക്ക് പ്രവേശിപ്പിച്ചത് ഭക്തർക്ക് അനുഗ്രഹമായി.
എന്നിട്ടും ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ടി വന്നു. ഇന്നലെ 47 വിവാഹങ്ങളും 636 ചോറൂണ് വഴിപാടും നടന്നു. 69.86 ലക്ഷത്തിന്റെ വഴിപാടുകളാണ് നടന്നത്.
ഇതിൽ 17.91 ലക്ഷത്തിന്റെ നെയ്വിളക്ക് ശീട്ടാക്കിയുള്ള ദർശനവും 24.79 ലക്ഷത്തിന്റെ തുലാഭാരം വഴിപാടും നടന്നു. ഉച്ചയ്ക്ക് രണ്ടരവരെ ഭക്തർക്ക് ദർശനം അനുവദിച്ചു.
Leave A Comment