ജില്ലാ വാർത്ത

റവന്യൂ ജില്ല കായികോല്‍സവത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി അന്നമരിയയും സോണിയയും അനീറ്റയും

ആളൂര്‍: റവന്യൂ  ജില്ല കായികോല്‍സവത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി ആളൂര്‍ ആര്‍  എം എച്ച് എസിലെ  അന്നമരിയയും  സോണിയയും പുത്തന്‍‌ചിറ ജിവിഎച്ച് എസ്എസിലെ അനീറ്റ ഐറിഷും. 

താഴേക്കാട് സ്വദേശിനി അന്നമരിയ ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ ,200 മീറ്റര്‍,400 മീറ്റര്‍ ഓട്ട മത്സരങ്ങളിലും 4*400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി. താഴേക്കാട് ചാതേലില്‍ പരേതനായ സിജോയുടെയും സിനിയുടെയും മകളാണ് അന്നമരിയ 

സോണിയ ജൂനിയര്‍ വിഭാഗം ഓട്ട മത്സരം  100 മീറ്ററില്‍ രണ്ടാം സ്ഥാനവും 200 മീറ്ററില്‍ മൂന്നാം സ്ഥാനവും നേടി. ഒന്നാംസ്ഥാനം നേടിയ   4*100 മീറ്റര്‍, രണ്ടാം സ്ഥാനം നേടിയ  4*400 റിലെ ടീമുകളിലും സോണിയ  അംഗമായിരുന്നു. പൂപ്പത്തി എളംതോളി ടൈറ്റസിന്റെയും സജിതയുടെയും മകളാണ് സോണിയ.

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ങ്‌ ജമ്പിലും ട്രിപ്പിള്‍ ജമ്പിലും സ്വര്‍ണ്ണം നേടിയ അനീറ്റ ഐറിഷ് ഹൈ ജമ്പില്‍ രണ്ടാം സ്ഥാനം നേടി. .കൊമ്പത്ത് കടവ് പടമാട്ടുമ്മല്‍ ഐറിഷിന്‍റെയും സിന്ധുവിന്റെയും മകളാണ് അനീറ്റ

Leave A Comment