കെ.സി.ബി.എല്‍ സംരഭക കണ്‍വെന്‍ഷന്‍ തൃശ്ശൂരില്‍ നടന്നു
തൃശൂർ: കെ.സി.ബി.എല്‍ സംരഭക കണ്‍വെന്‍ഷന്‍ തൃശ്ശൂരില്‍ നടന്നു. തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന സെക്രട്ടറി പി.ബി.സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി.ബി.എല്‍.ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.സി.ബി.എല്‍ എം.ഡി.രാജ് മോഹന്‍ മാമ്പ്ര റിപ്പോര്‍ട്ട് അവതരണം നടത്തി. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍, കെ.സി.സിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,കെ.സി.സി.എല്‍ മാനേജിംങ് ഡയറക്ടര്‍ പി.പി സുരേഷ് കുമാര്‍ ,സിഡ്കൊ പ്രസിഡന്‍റ് കെ. വിജയകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര നന്ദി പ്രകാശിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലും നിന്നായി ആയിരത്തില്‍ പരം ഓഹരി ഉടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Leave A Comment